മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് തോല്‍വി

 


മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് തോല്‍വി
അഹമ്മദാബാദ്: രോഹിത് ശര്‍മയുടെയും (95) അവസാന വിക്കറ്റ് കൂട്ടുകെട്ടിന്റെയും ശ്രമങ്ങള്‍ വിഫലമാക്കി ഇന്ത്യയെ 16 റണ്‍സിന് കീഴടക്കി അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ വിന്‍ഡീസ്  സാധ്യത നിലനിര്‍ത്തി. പര്യടനത്തില്‍ വിന്‍ഡീസിന്റെ ആദ്യ ജയവും. 261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 244 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. സ്‌കോര്‍: വിന്‍ഡീസ് 260/5, ഇന്ത്യ 244/10. പരമ്പര 2-1ല്‍.
100 പന്തില്‍ 10 ഫോറും 1 സിക്‌സും നേടി 95 റണ്‍സ് സ്വന്തമാക്കിയ രോഹിത് സ്‌കോര്‍ 216ല്‍ നില്‍ക്കെ ഒമ്പതാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പത്താം വിക്കറ്റ് കൂട്ടുകെട്ടായ അഭിമന്യു മിഥുനും (23) ഉമേഷ് യാദവും (13) മറ്റൊരു സര്‍െ്രെപ സ് ജയത്തിലേക്ക് ടീമിനെ നയിക്കുമെന്ന തോന്നല്‍. വിന്‍ഡീസിന്റെ പേസര്‍ രവി രാംപോള്‍ (57 റണ്‍സിന് നാല് വിക്കറ്റ്) മിഥുനെ ഉഗ്രനൊരു യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ആതിഥേയരെ പരാജയത്തിലേക്ക് തള്ളി വിട്ടു. രാംപോളാണ് മാന്‍ ഒഫ് ദ മാച്ച്.
English Summary
Ahmedabad West Indies finally tasted a win on Indian soil as they put on a splendid bowling performance to win the third ODI here by 16 runs in the third ODI at the Sardar Patel Stadium in Motera here on Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia