Viral pic of Umpire | ശ്രീലങ്ക-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ ക്യാചെടുക്കാൻ അംപയറും! ഏറ്റെടുത്ത് നെറ്റിസൻസ്; ചിത്രം വൈറൽ
Jun 20, 2022, 13:49 IST
കൊളംബോ: (www.kvartha.com) കളിയുടെ ആവേശത്തില്‍ അംപയറും ഒരുനിമിഷം കളിക്കാരനായി മാറി. ഇതോടെ കൊളംബോയില്‍ നടന്ന ശ്രീലങ്ക- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ അംപയർ താരമായി മാറി.
ഓസ്ട്രേലിയയുടെ ബാറ്റിംഗിംഗിനിടെ സ്‌ക്വയര്‍ ലെഗിലേക്ക് വികറ്റ് കീപര്‍-ബാറ്റര്‍ അലക്സ് കാരി ഒരു ലോഫ്റ്റ് ഷോട് കളിച്ചു. അവിടെ നിന്ന അംപയറും തൊണ്ണൂറുകളില്‍ ശ്രീലങ്കയുടെ കളിക്കാരനുമായിരുന്ന കുമാര്‍ ധര്‍മസേനയ്ക്ക് പന്ത് തന്റെ നേരെ വരുന്നത് കണ്ട് ക്യാചെടുക്കാന്‍ തോന്നി. അദ്ദേഹം അതിനായി ഇരുകൈകളും ഉയര്‍ത്തി തയ്യാറായെങ്കിലും പന്തിനെ അതിന്റെ വഴിക്ക് വിട്ടു.
ധര്‍മസേന ക്യാചെടുക്കാന്‍ ശ്രമിക്കുന്ന ചിത്രം വൈറലായതോടെ ക്രികറ്റ് ഓസ്ട്രേലിയയുടെ cricket(dot)com(dot)au വൈറലായ ചിത്രം പങ്കിട്ടു, 'പിടിക്കൂ! അംപയര്‍ കുമാര്‍ ധര്‍മസേനയ്ക്ക് കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് തോന്നുന്നു, പക്ഷെ, അദ്ദേഹമത് ചെയ്തില്ല' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
മുന്‍ ശ്രീലങ്കന്‍ ക്രികറ്റ് താരവും കമന്റേറ്ററുമായ റസ്സല്‍ അര്‍നോള്‍ഡിനും ചിത്രം കണ്ട് ചിരി നിയന്ത്രിക്കാനായില്ല. ആരാധകരും രസകരമായ പ്രതികരണങ്ങളുമായി എത്തി. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-1 ന് ലീഡ് നേടിയ ശ്രീലങ്ക രണ്ടാം വിജയത്തോടെ ആതിഥേയ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കി. രണ്ട് മത്സരങ്ങള്‍ ബാക്കിയിരിക്കെ, പരമ്പര സ്വന്തമാക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ശ്രീലങ്ക. ഇതിന് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളുമുണ്ട്.

Keywords: Colombo, Srilanka, Australia, ODI, Cricket, Sports, Viral, When you are fed up...: Viral pic of Kumar Dharmasena going for catch in SL-AUS ODI inspires hilarious reactions.Catch! Umpire Kumar Dharmasena looks like he wants to get into the action...
— cricket.com.au (@cricketcomau) June 19, 2022
Thankfully he didn't #SLvAUS pic.twitter.com/M4mA1GuDW8
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.