സ്ട്രീറ്റ് സ്‌കേറ്റിങ്ങില്‍ സ്വര്‍ണംനേടി ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി ചരിത്രം കുറിച്ച് 13കാരി; ജപാന്റെ മോമിജി നിഷിയ ഇവന്റ് അവസാനിപ്പിച്ചത് കണ്ണീരോടെ

 


ടോക്യോ: (www.kvartha.com 26.07.2021) സ്ട്രീറ്റ് സ്‌കേറ്റിങ്ങില്‍ സ്വര്‍ണംനേടി ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി ചരിത്രം കുറിച്ച് മോമിജി നിഷിയ എന്ന 13കാരി. പതിമൂന്നാം വയസില്‍ ഒളിംപിക് സ്വര്‍ണം നേടി സ്വപ്നങ്ങളില്‍ പോലും വിദൂരമായുള്ള നേട്ടമാണ് ഈ സ്‌കൂള്‍ കുട്ടി സ്വന്തമാക്കിയിരിക്കുന്നത്.

സ്ട്രീറ്റ് സ്‌കേറ്റിങ്ങില്‍ സ്വര്‍ണംനേടി ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി ചരിത്രം കുറിച്ച് 13കാരി; ജപാന്റെ മോമിജി നിഷിയ ഇവന്റ് അവസാനിപ്പിച്ചത് കണ്ണീരോടെ

മെഡലണിയുമ്പോള്‍ ജപാന്‍ കാരിയായ നിഷിയയുടെ പ്രായം 13 വയസും 330 ദിവസവുമാണ്. ജപാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് നിഷിയ. കണ്ണീരോടെയാണ് നിഷിയ ഇവന്റ് അവസാനിപ്പിച്ചത്.

18 വയസില്‍ താഴെയുള്ളവരാണ് സ്ട്രീറ്റ് സ്‌കേറ്റിങ്ങില്‍ മെഡല്‍ സ്വന്തമാക്കിയ മൂന്ന് പേരും. വെള്ളി നേടിയ ബ്രസീലിന്റെ റയ്‌സ ലീല്‍ നിഷിയയേക്കാള്‍ ചെറുപ്പമാണ്. പ്രായം 13 വയസും 203 ദിവസവും. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ജപാന്റെ തന്നെ ഫുന നകയാമ അല്‍പം സീനിയറാണ്. 16 വയസ്.

'ഞാന്‍ അതിയായ സന്തോഷത്തിലായതിനാലാണ് കരഞ്ഞത്,' സ്വര്‍ണം നേടിയ നിമിഷത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിടേഴ്‌സിനോട് നിഷിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആദ്യ രണ്ട് ഘട്ടങ്ങളില്‍ വിചാരിച്ച പോലെ പ്രകടനം നടത്താനാകാതെ പോയതിന്റെ വിഷമവും നിഷിയയ്ക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം മികവ് പുലര്‍ത്തുകയും ബ്രസീലിന്റെ ലീലിന് മുകളില്‍ പോയിന്റ് നേടുകയുമായിരുന്നു.

സ്വര്‍ണം, വെങ്കലം നേട്ടങ്ങള്‍കിടയില്‍ ജപാന് വലിയ തിരിച്ചടിയായത് ലോക ഒന്നാം നമ്പറായ അവോരി നിഷിമുര ഫൈനലില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ്. പരിശീലനത്തിനിടെയുണ്ടായ പരിക്കാണ് താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

Keywords:  Who Is Momiji Nishiya? Japan’s 13-year-old Wins Olympic Skateboarding Street Gold Medal, Tokyo, Tokyo-Olympics-2021, Japan, News, Sports, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia