വിരാട് കോഹ്ലി ക്രികെറ്റിൽ നിന്ന് വിരമിച്ചാൽ ആരായിരിക്കും? സൈമൺ കാറ്റിചിന്റെ പ്രവചനം ഇങ്ങനെ
Apr 28, 2021, 15:02 IST
അഹമ്മദാബാദ്: (www.kvartha.com 28.04.2021) ക്രികെറ്റില്‍ നിന്ന് വിരമിച്ചാലും നല്ലൊരു പരിശീലകനാവാനുള്ള എല്ലാ യോഗ്യതയുമുള്ള കളിക്കാരനാണ് വിരാട് കോഹ്ലിയെന്ന് ബെംഗളുറു ടീമിന്റെ പരിശീലകനായ സൈമണ്‍ കാറ്റിച്ച് അഭിപ്രായപെടുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ യുവതാരം ദേവ്ദത്ത് പടിക്കലിനെ കോലി എങ്ങനെയാണ് മാർഗ നിർദേശം ചെയ്തത് എന്ന് തനിക്കറിയാമെന്നും അതുകൊണ്ടാണ് പരിശീലകനാകാനുള്ള യോഗ്യത കോഹ്ലിക്ക് ഉണ്ടെന്ന് പറയുന്നതെന്നും കാറ്റിച്ച് വ്യക്തമാക്കി.
രാജ്യാന്തര ക്രികെറ്റില്‍ അന്നുമിന്നും ഒത്തിരി നേട്ടങ്ങൾ കാഴ്ച വെച്ച കളിക്കാരനാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ ടീമിനായി ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ കോഹ്ലിക്ക് സാധിക്കും.
കോഹ്ലി പറയുന്നത് കളിക്കാർ അനുസരിക്കുമെന്നത് സംശയകരമല്ലാത്ത ഉറപ്പാണെന്ന് ബി ബി സി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സൈമൺ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബെംഗളുരിനായി അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ നല്ല തുടക്കമിട്ടശേഷം പിന്നീട് കളിയിൽ പിന്നോക്കം പതിവാക്കിയപ്പോള്‍ കോഹ്ലിയോട് ദേവ്ദത്തിന് മെന്റർ ആവാൻ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 20-30 പന്തുകള്‍ കളിച്ചു കഴിയുമ്പോഴേക്കും പലപ്പോഴും ക്ഷീണിതനായി പിഴവുകള്‍ വരുത്തി പുറത്താവുന്ന പടിക്കലിനോട് കായികക്ഷമത ഉയര്‍ത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു ആദ്യം.

പിന്നീട് എതിരാളികള്‍ എങ്ങനെയാകും തനിക്കെതിരെ പന്തെറിയുക അതിനെ എങ്ങനെ നേരിടണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പടിക്കലിനോട് കോഹ്ലി പങ്കുവെച്ചു. പടിക്കലിന്റെ കഠിനാധ്വാനം കൂടിയായപ്പോള്‍ അയാള്‍ മികവുറ്റ കളിക്കാരനായി വളര്‍ന്നു. തന്റെ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കയും അവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്യുന്ന കോഹ്ലിയുടെ രീതി അദ്ദേഹത്തെ മികച്ച പരിശീലകനാക്കുമെന്നും സൈമൺ കാറ്റിച്ച് വ്യക്തമാക്കി. കോഹ്ലിയുടെ ഈ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടത് കൊണ്ട് അദ്ദേഹം നല്ലൊരു പരിശീലകൻ ആകാനുള്ള യോഗ്യതയുണ്ടെന്ന് തറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, National, Sports, India, Virat Kohli, Cricket, Top-Headlines, Who will Kohli be when he retires from cricket? This is the prophecy of Simon Katich.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.