മയക്കുമരുന്ന്‌ ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ക്രിക്കറ്റില്‍ തുടരില്ല: രാഹുല്‍ ശര്‍മ

 


മയക്കുമരുന്ന്‌ ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ക്രിക്കറ്റില്‍ തുടരില്ല: രാഹുല്‍ ശര്‍മ
മുംബൈ: റെയ്ഡിനിടയില്‍ പിടിയിലായ സമയത്ത് മയക്കുമരുന്ന്‌ ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ക്രിക്കറ്റില്‍ നിന്നും പുറത്തുപോകുമെന്ന്‌ പൂനെ വാരിയേഴ്സ് താരം രാഹുല്‍ ശര്‍മ. ഹോട്ടലില്‍ നടന്നത് ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയായിരുന്നു. പിടികൂടിയ ശേഷം പോലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയില്‍ മയക്കുമരുന്ന്‌ ഉപയോഗിച്ചതായി തെളിഞ്ഞാല്‍ സ്വമേധയാ ക്രിക്കറ്റില്‍ നിന്നും പുറത്തുപോകും- ശര്‍മ വ്യക്തമാക്കി. ഇന്നലെ രാത്രിയുണ്ടായ റെയ്ഡില്‍ 100ലേറെ പേര്‍ പിടിയിലായിരുന്നു.

English Summery
Mumbai: A day after he was detained on charges of consuming banned drugs at a rave party, Pune Warriors player Rahul Sharma pleaded innocence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia