വിന്റര്‍ പാരാലിംപിക്സ്: റഷ്യന്‍, ബെലാറസ് അത്ലറ്റുകളെ അന്താരാഷ്ട്ര പരാലിംപിക് കമിറ്റി വിലക്കി, തീരുമാനം പിന്‍വലിക്കണമെന്ന് ഭീഷണിയുണ്ടെന്ന് ഭാരവാഹി
Mar 3, 2022, 17:33 IST
ബീജിംഗ്: (www.kvartha.com 03.03.2022) ഇക്കൊല്ലം ബീജിംഗില്‍ നടക്കുന്ന വിന്റര്‍ പാരാലിംപിക് ഗെയിംസിനുള്ള റഷ്യന്‍, ബെലാറസ് അത്‌ലറ്റുകളെ വിലക്കാന്‍ ഇന്റര്‍നാഷനല്‍ പാരാലിംപിക് കമിറ്റി (ഐപിസി) ഗവേണിംഗ് ബോര്‍ഡ് തീരുമാനിച്ചു. മാര്‍ച് നാലിന് ആരംഭിക്കുന്ന ഗെയിംസില്‍ പങ്കെടുക്കാന്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള പാരാ അത്‌ലറ്റുകളെ ഇനി അനുവദിക്കില്ല. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
'ഐപിസിയില്‍ കായികവും രാഷ്ട്രീയവും ഇടകലരരുതെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇപ്പോള്‍ ഈ ഗെയിമുകളില്‍ യുദ്ധം കടുന്നു വന്നിരിക്കുന്നു. പല സര്‍കാരുകളും തിരശ്ശീലയ്ക്ക് പിന്നില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മത്സരങ്ങള്‍ക്ക് സ്വാധീനം ചെലുത്തുന്നു. ഐപിസി അംഗത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംഘടനയാണ്. ഞങ്ങളുടെ അംഗ സംഘടനകളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുന്നു.'-ഐപിസി പ്രസിഡന്റ് ആന്‍ഡ്രൂ പാര്‍സണ്‍സ് പറഞ്ഞു.
'2021 ഡിസംബറില്‍ ഞങ്ങളുടെ അംഗങ്ങള്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തപ്പോള്‍ അത് പാരാലിംപിക് പ്രസ്ഥാനത്തിന്റെ തത്വങ്ങളും മൂല്യങ്ങളും നിയമങ്ങളും നിലനിര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനും വേണ്ടിയായിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ എന്ന നിലയില്‍ അതൊരു ഉത്തരവാദിത്തവും കടമയുമാണ്,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്നലെ തീരുമാനം എടുക്കുമ്പോള്‍, പാരാലിംപിക് പ്രസ്ഥാനത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പും ഞങ്ങള്‍ നോക്കിയിരുന്നു. പ്രസ്ഥാനത്തെ ഇന്നത്തെ നിലയിലാക്കിയ തത്വങ്ങളിലും മൂല്യങ്ങളിലും അഭിമാനിക്കുന്നു. എന്നിരുന്നാലും, നിലവിലെ ലോക സാഹചര്യം, ഗെയിം ആരംഭിക്കാനിനിക്കെ എല്ലാം അസാധ്യമായേക്കാവുന്ന ഒരു സ്ഥാനത്ത് എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍, ബീജിംഗ് 2022 പാരാലിംപിക് വിന്റര്‍ ഗെയിംസിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഒന്നിലധികം എന്‍പിസികളും അവരുടെ സര്‍കാരുകളും ടീമുകളും അത്‌ലറ്റുകളും ബന്ധപ്പെട്ടു, മത്സരിക്കില്ലെന്ന് ഭീഷണിപ്പെടുത്തി'- അദ്ദേഹം പറയുന്നു.
റഷ്യയും യുക്രൈനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയിലും കായിക സാഹോദര്യം സജീവമാകുകയായിരുന്നു. അതിനിടെ റഷ്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ഉള്‍പെടെ റഷ്യയിലെ പല പരിപാടികളും റദ്ദാക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് ഫൈനലും റഷ്യയില്‍ നിന്ന് മാറ്റി, അതിപ്പോള്‍ പാരീസില്‍ നടക്കും.
Keywords: Beijing, News, World, Ban, Sports, Russia, Winter Paralympics: IPC bans Russian, Belarus athletes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.