India Women Won | വനിതാ ഏഷ്യാ കപ് ഇന്‍ഡ്യയ്ക്ക്; ഏഴാം കിരീട നേട്ടം
Oct 15, 2022, 16:48 IST
ധാക: (www.kvartha.com) ശ്രീലങ്കയെ എട്ട് വികറ്റിന് തകര്‍ത്ത് ഇന്‍ഡ്യ ഏഴാമത്തെ വനിതാ ഏഷ്യാ കപ് കിരീടം നേടി. സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ ക്രികറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 66 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്‍ഡ്യ 8.3 ഓവറില്‍ രണ്ട് വികറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തു. ഓപണര്‍ സ്മൃതി മന്ദാന 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ അര്‍ധസെഞ്ചുറി നേടി.
തുടക്കത്തില്‍, ശ്രീലങ്കയെ ഇന്‍ഡ്യന്‍ ബൗളര്‍മാര്‍ തകര്‍ത്തു, 20 ഓവറില്‍ ഒമ്പത് വികറ്റിന് 65 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ, ഇനോക രണവീര 22 പന്തില്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്നു. അതേസമയം, രേണുക സിംഗ് ഇന്‍ഡ്യക്കായി മൂന്ന് വികറ്റ് വീഴ്ത്തി ചൂടന്‍ ഫോമിലായിരുന്നു. സ്നേഹ് റാണയും രാജേശ്വരി ഗയക്വാദും യഥാക്രമം രണ്ട് വികറ്റ് നേടി. ദീപ്തി ശര്‍മ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Keywords: Latest-News, International, World, Asia-Cup, Women’s-Cricket-Asia-Cup, Winner, India, Sri Lanka, Top-Headlines, Cricket, Sports, Women's Asia Cup Final, Women's Asia Cup Final: India Women Won by 8 Wickets.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.