Team India | ടീം ഇൻഡ്യയുടെ അടുത്ത ലക്ഷ്യം വനിതാ ഏഷ്യാ കപ് കിരീടം; ഒക്ടോബർ 7ന് സുപ്രധാന മത്സരം; എതിരിടുന്നത് പാകിസ്താനെ

 


ന്യൂഡെൽഹി: (www.kvartha.com) ഇൻഗ്ലണ്ടിനെതിരായ ചരിത്രപരമായ ഏകദിന പരമ്പര വിജയിച്ചതിന് ശേഷം, ഒക്‌ടോബർ ഒന്നിന് ബംഗ്ലാദേശിലെ സിൽവറ്റിൽ ആരംഭിക്കുന്ന ഏഷ്യാ കപ് ട്രോഫിയാണ് ടീം ഇൻഡ്യയുടെ അടുത്ത ലക്ഷ്യം. ഒക്‌ടോബർ ഒന്ന് മുതൽ 15 വരെ നടക്കുന്ന ഈ മത്സരത്തിൽ ഒക്‌ടോബർ ഒന്നിന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇൻഡ്യൻ ടീം യാത്ര തുടങ്ങുന്നത്. എന്നാൽ ഒക്ടോബർ ഏഴിലെ മത്സരം ടീമിനും ആരാധകർക്കും വളരെ പ്രധാനമാണ്, കാരണം ഈ ദിവസം ടീം അതിന്റെ ഏറ്റവും വലിയ എതിരാളിയായ പാകിസ്താനെ നേരിടും.

                  
Team India | ടീം ഇൻഡ്യയുടെ അടുത്ത ലക്ഷ്യം വനിതാ ഏഷ്യാ കപ് കിരീടം; ഒക്ടോബർ 7ന് സുപ്രധാന മത്സരം; എതിരിടുന്നത് പാകിസ്താനെ


ഏഷ്യാ കപിനുള്ള 15 അംഗ ഇൻഡ്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹർമൻപ്രീതിന് കൗറാണ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാനയെ നിയമിച്ചപ്പോൾ പരിക്ക് മൂലം ചരിത്രപരമായ ഇംഗ്ലണ്ട് പര്യടനം നഷ്ടമായ ജെമീമ റോഡ്രിഗസ് ടീമിൽ തിരിച്ചെത്തി. സമീപകാല പ്രകടനം വിലയിരുത്തുമ്പോൾ ഇൻഡ്യൻ ടീമിന് മുൻതൂക്കമുണ്ട്.

ഏഷ്യാ കപിലെ ഇൻഡ്യൻ ടീമിന്റെ ഷെഡ്യൂൾ

ഒക്ടോബർ ഒന്ന് - ഇൻഡ്യ vs ശ്രീലങ്ക
ഒക്ടോബർ മൂന്ന് - ഇൻഡ്യ vs മലേഷ്യ
ഒക്ടോബർ നാല് - ഇൻഡ്യ vs യുഎഇ
ഒക്ടോബർ ഏഴ് - ഇൻഡ്യ vs പാകിസ്താൻ
ഒക്ടോബർ എട്ട് - ഇൻഡ്യ vs ബംഗ്ലാദേശ്
ഒക്ടോബർ 10 - ഇൻഡ്യ vs തായ്‌ലൻഡ്

സെമി ഫൈനൽ മത്സരം ഒക്ടോബർ 13നും ഫൈനൽ മത്സരം ഒക്ടോബർ 15നും നടക്കും.

Keywords: Women's Asia Cup: Team India's next target is Asia Cup, National, Newdelhi,India,Women’s-Cricket-Asia-Cup,Cricket,Sports.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia