വീല്‍ചെയറിലെത്തിയ വികലാംഗയായ ബ്രസീല്‍ ആരാധിക തുള്ളിച്ചാടുന്ന ചിത്രം വിവാദമായി

 


റിയോ ഡി ജനീറോ(ബ്രസീല്‍): (www.kvartha.com 24.06.2014) ലോകകപ്പ് മല്‍സരം നടക്കുന്ന ബ്രസീലില്‍ നിന്നുള്ള വിവാദ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വീല്‍ചെയറിലെത്തിയ 'വികലാംഗയായ' ബ്രസീല്‍ ആരാധിക സന്തോഷമടക്കാനാകാതെ തുള്ളിച്ചാടുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്.

പൂര്‍ണ ആരോഗ്യവതിയായ യുവതി വികലാംഗര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന സീറ്റ് തട്ടിപ്പിലൂടെ സ്വന്തമാക്കിയാണ് മല്‍സരം കാണാന്‍ വീല്‍ചെയറിലെത്തിയത്. എന്നാല്‍ മല്‍സരത്തിനിടയില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഗോളുകള്‍ യുവതിയെ പ്രകോപിതയാക്കി. വീല്‍ ചെയറില്‍ നിന്ന് ചാടിയെഴുന്നേറ്റ് സന്തോഷത്തോടെ തുള്ളിച്ചാടി, കൈകൊട്ടി. ഈ ചിത്രങ്ങള്‍ പകര്‍ത്തിയ വ്യക്തി അത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

അതേസമയം ചിത്രം വ്യാജമാണോയെന്ന് ഫിഫ സ്ഥിരീകരിച്ചിട്ടില്ല. വികലാംഗര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റുകള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കുന്നതിനെ ഫിഫ ശക്തമായി അപലപിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
വീല്‍ചെയറിലെത്തിയ വികലാംഗയായ ബ്രസീല്‍ ആരാധിക തുള്ളിച്ചാടുന്ന ചിത്രം വിവാദമായി

SUMMARY: A picture of a Brazilian fan standing in front of her wheelchair and clapping at a World Cup stadium has sparked controversy over the alleged "miracle."

Keywords: FIFA, Brazil Fan, Disabled, Controversy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia