ബ്രസീലില്‍ ലോകകപ്പ് വിരുദ്ധ പ്രക്ഷോഭം; നൂറിലേറെ പേര് അറസ്റ്റില്‍
Jan 26, 2014, 10:46 IST
സാവോ പോളോ: കാല്പന്തുകളിയുടെ നാടായ ബ്രസീലില്‍ ലോകകപ്പിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ നൂറിലേറെ പേരെ പോലീസ് അറസ്റ്റുചെയ്തു. പ്രമുഖ മനുഷ്യാവകാശ സംഘടനയായ അനോണിമസാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സാവോ പോളോയില്‍ ശനിയാഴ്ചയാണ് ആയിരക്കണക്കിനാളുകള്‍ പ്രക്ഷോഭത്തിനെത്തിയത്. ജൂണ്‍ 12ന് ബ്രസീലിലാണ് ലോകകപ്പ് മല്‍സരത്തിന് തുടക്കം കുറിക്കുന്നത്.
5 ലോകകപ്പുകള്‍ നേടിയ ഏക ടീമാണ് ബ്രസീല്‍. എന്നാല്‍ സ്വന്തം നാട്ടിലൊരു ലോകകപ്പ് വിജയം ബ്രസീലിന് ഇപ്പോഴും അകലെയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് അനോണിമസ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. പ്രക്ഷോഭത്തിനിടെ ചിലര്‍ അക്രമത്തിലേയ്ക്ക് വഴിമാറിയതോടെ പോലീസുമായി സംഘര്‍ഷമുണ്ടായി. കച്ചവട സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നേരെ ആക്രമണമുണ്ടായി. 138 പേര് അറസ്റ്റിലായതായാണ് പോലീസിന്റെ ഔദ്യോഗീക അറിയിപ്പ്.
SUMMARY: Sao Paulo: Demonstrators and police clashed in Sao Paulo on Saturday during the first in a planned series of anti-World Cup protests across Brazil called by radical activist group Anonymous.
Keywords: Brazil, Sao Paulo, World Cup, Brazil protests, Brazil violence, Football World Cup, FIFA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.