ഇന്ത്യന്‍ ഗുസ്തിതാരം സുമിത് മാലികിന് ടോകിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത
May 7, 2021, 11:33 IST
സോഫിയ: (www.kvartha.com 07.05.2021) ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്തി യോഗ്യതാ മത്സരം ഫൈനലില്‍ വെനസ്വേലയുടെ ജോസ് ഡയസ് റോബര്‍ട്ടിയെ 5-0ന് മറികടന്ന് ഇന്ത്യന്‍ ഗുസ്തിതാരം സുമിത് മാലിക് ടോകിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് സുമിത് മത്സരിച്ചത്.
28കാരനായ സുമിത് മാലിക് കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമാണ്. ഒളിമ്പിക്‌സ് യോഗ്യത നേടുന്ന നാലാമത്തെ പുരുഷ താരവും ഏഴാമത്തെ ഇന്ത്യന്‍ താരവുമാണ് സുമിത് മാലിക്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
കിര്‍ഗിസ്താന്റെ അയാല്‍ ലാസറേവിനെയും മോള്‍ഡോവയുടെ അലക്‌സാണ്ടര്‍ റൊമാനോവിനെയും 2-2 മാര്‍ജിന് തോല്‍പിച്ചാണ് സുമിത് ക്വാര്‍ടര്‍ ഫൈനലിലെത്തിയത്. താജിക്കിസ്താന്റെ റുസ്തം ഇസ്‌കന്ദരിയെ 10-5ന് പരാജയപ്പെടുത്തി സെമിഫൈനല്‍ നേടി.
നേരത്തെ ടോകിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ-വനിത ഗുസ്തിതാരങ്ങളാണ് രവി കുമാര്‍ ദഹിയ (57 കിലോ), ബജ്‌റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അന്‍ഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നിവര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.