യൂറോപ്പ ലീഗില്‍ ലിവര്‍പൂളിന് ജയം

 


യൂറോപ്പ ലീഗില്‍ ലിവര്‍പൂളിന് ജയം
ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബാളില്‍ ലിവര്‍പൂളിന് ജയം. ലിവര്‍പൂള്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് യംഗ് ബോയ്‌സ് ക്‌ളബിനെ കീഴടക്കി. ലിവര്‍പൂളിനുവേണ്ടി ജോന്‍ജോ ഷെവ്‌ലി രണ്ടുഗോള്‍ നേടി. ആന്ദ്രേ വിസ്ഡമും സെബാസ്റ്റ്യന്‍ കോട്ട്‌സും ഓരോ ഗോള്‍സ്‌കോര്‍ ചെയ്തു. മറ്റൊരുമത്സരത്തില്‍ സ്പാനിഷ് ക്‌ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് 3-0ത്തിന് ഹാപോയ്ല്‍ ടെല്‍ അവീവിനെ കീഴടക്കി.

37ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ റോഡിഗ്രസ്, 40ാം മിനിട്ടില്‍ ഡീഗോകോസ്റ്റ, 63ാം മിനിട്ടില്‍ റൗള്‍ ഗാര്‍ഷ്യ എന്നിവരാണ് അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടി ഗോളുകള്‍ നേടിയത്.ഇറ്റാലിയന്‍ക്‌ളബ് നാപ്പോളി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് എ.ഐ.കെയെ തോല്‍പ്പിച്ചു. എഡ്വാര്‍ഡോ വര്‍ഗാസാണ് നാപ്പോളിയുടെ മൂന്ന് ഗോളുകള്‍ നേടിയത്.

keywords: sports, liverpool, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia