'ഐപിഎലിനിടെ മദ്യലഹരിയില്‍ സഹതാരം 15-ാം നിലയിലെ ബാല്കണിയില് തൂക്കി നിര്‍ത്തി'; ചാഹലിന്റെ വെളിപ്പെടുത്തല്‍ ക്രികറ്റ് ലോകത്തെ ഞെട്ടിച്ചു, ആളാരാണെന്ന് വെളിപ്പെടുത്തണമെന്ന് ആരാധകര്‍
Apr 8, 2022, 12:40 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) 2013 ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ബെംഗ്ളുറില്‍ നടന്ന മത്സരത്തിന് ശേഷമുള്ള പാര്‍ടിക്കിടെ സഹ ക്രികറ്റ് താരം തന്നെ ഭീഷണിപ്പെടുത്തിയെന്ന് രാജസ്താന്‍ റോയല്‍സ് താരം യുവേന്ദ്ര ചാഹല്‍ വെളിപ്പെടുത്തി. 2013ല്‍ മുംബൈ ഇന്‍ഡ്യന്‍സിന് വേണ്ടിയാണ് ചാഹല്‍ കളിച്ചത്. അന്ന് ബെംഗ്ളുറിലെ ഒരു ഹോടലിന്റെ 15-ാം നിലയിലെ ബാല്കണിയില് വച്ച് 'മദ്യപിച്ച കളിക്കാരന്' തന്നെ തൂക്കി നിര്‍ത്തിയതായും താരം പറയുന്നു. തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും മറ്റുള്ളവര്‍ വന്ന് മുറിയിലേക്ക് മടങ്ങാന്‍ സഹായിച്ചപ്പോള്‍ ബോധംകെട്ടുവീണെന്നും ചാഹല്‍ പറഞ്ഞു.
എന്നാല്‍ ഏത് കളിക്കാരനാണ് ഈ വിധം അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പറയാന്‍ ചാഹല്‍ തയ്യാറായില്ല. 2013ല്‍ മുംബൈ ഇന്‍ഡ്യന്‍സിന് വേണ്ടി കളിച്ച ചാഹല്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലേക്ക് (ആര്‍സിബി) ചേക്കേറി. ലെഗ് സ്പിനര്‍ 2021-ല്‍ അവിടെ നിന്ന് ഇറങ്ങുന്നതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ആര്‍സിബി സ്ക്വാഡിലെ അവിഭാജ്യ അംഗമായി മാറിയിരുന്നു. പുതിയ സീസണിന് മുന്നോടിയായി ഇന്‍ഡ്യന്‍ താരം രാജസ്താന്‍ റോയല്‍സിലേക്ക് മാറി.
റോയല്‍സ് പങ്കിട്ട ഒരു വീഡിയോയില്‍ ആര് അശ്വിനോട് സംസാരിച്ച ചാഹല്‍ 2013 ലെ സംഭവം അനുസ്മരിച്ചു. '2013ല്‍ ഞാന്‍ മുംബൈ ഇന്ഡ്യന്സിനൊപ്പമായിരുന്ന സമയത്ത്, ഞങ്ങള്‍ക്ക് ബെംഗ്ളുറില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അതിനു ശേഷം ഒരു പാര്‍ടി ഉണ്ടായിരുന്നു, അവിടെ കുടിച്ച് ലക്ക് കെട്ട ഒരു കളിക്കാരനുണ്ടായിരുന്നു. അവന്റെ പേര് ഞാന്‍ പറയുന്നില്ല, അവന് എന്നെ ഒരുപാട് നേരം നോക്കിയിരുന്നു, എന്നിട്ട് എന്നെ വിളിച്ചു, അതിന് ശേഷം എന്നെ എടുത്തവന് ബാല്കണിയില് തൂക്കി. എന്റെ കൈകള്‍ കഴുത്തിന് പിന്നില്‍ അവനെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. പിടി നഷ്ടപ്പെട്ടാല്‍, താഴെ വീണേനെ. പെട്ടെന്ന് അവിടെയുണ്ടായിരുന്ന പലരും വന്ന് സഹായിച്ചു. അതിനിടെ ഞാന്‍ മയങ്ങിപ്പോയി, അവരെനിക്ക് വെള്ളം തന്നു. ഈ സംഭവങ്ങളെല്ലാം നടന്നത് 15-ാം നിലയിലായിരുന്നു. അതിന് ശേഷം എവിടെയെങ്കിലും പോകുമ്പോള്‍ നമ്മള് എത്രത്തോളം ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍, ഞാന്‍ താഴെ വീഴുമായിരുന്നു,' -താരം ഓര്‍മിച്ചു.
വര്‍ഷങ്ങളായി സംഭവം മനസില്‍ സൂക്ഷിച്ചുവച്ചിരുന്ന ചാഹലിന്റെ വെളിപ്പെടുത്തല്‍ ഇതിനകം ക്രികറ്റ് ലോകത്തും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഒരു വിഭാഗം ക്രികറ്റ് ആരാധകര്‍ സഹ താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
രാജസ്താന്‍ റോയല്‍സിനായി മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് വികറ്റ് വീഴ്ത്തിയ ചാഹല്‍ ഐപിഎല്‍ 2022 മികച്ച തുടക്കം കുറിച്ചു. ചാഹല്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ആര്‍സിബിയെ നേരിട്ടപ്പോള്‍ 2 വികറ്റ് വീഴ്ത്തുകയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ റണൗട് ആക്കുകയും ചെയ്തു.
Keywords: New Delhi, News, National, Cricket, Sports, Yuzvendra Chahal, Reveals, IPL, Balcony, Yuzvendra Chahal reveals bullying by drunk player from IPL 2013: He hung me from 15th-floor balcony.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.