'ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ.. അങ്ങനെയെങ്കില്‍ എല്ലാ പരമ്പരക്ക് ശേഷവും ഷൂ പശ വെച്ച് ഒട്ടിക്കേണ്ടി വരില്ലായിരുന്നു...'; കീറിയ ഷൂസുമായി സങ്കടം പങ്കുവെച്ച സിംബാബ്‌വെ താരത്തിന്റെ വിഷമം 'പ്യൂമ' കേട്ടു, അഭിനന്ദവുമായി സോഷ്യല്‍ മീഡിയ

 



ഹരാരെ: (www.kvartha.com 23.05.2021) കീറിയ ഷൂസുമായി സങ്കടം പങ്കുവെച്ച സിംബാബ്‌വെ താരത്തിന്റെ വിഷമം 'പ്യൂമ' കേട്ടു. ഓരോ പരമ്പരക്ക് ശേഷവും ചീത്തയായ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് ചിത്രത്തിനൊപ്പം റയാന്‍ ബേള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പശ കളയാന്‍ നേരമായെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും ആഗോള സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ ട്വീറ്റിന് പ്യൂമ മറുപടി നല്‍കി. പ്യൂമയുടെ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ കൈയടിച്ച് വരവേറ്റു.  

'ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ.. അങ്ങനെയെങ്കില്‍ എല്ലാ പരമ്പരക്ക് ശേഷവും ഷൂ പശ വെച്ച് ഒട്ടിക്കേണ്ടി വരില്ലായിരുന്നു...'; കീറിയ ഷൂസുമായി സങ്കടം പങ്കുവെച്ച സിംബാബ്‌വെ താരത്തിന്റെ വിഷമം 'പ്യൂമ' കേട്ടു, അഭിനന്ദവുമായി സോഷ്യല്‍ മീഡിയ


'ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ.. അങ്ങനെയെങ്കില്‍ എല്ലാ പരമ്പരക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു...' -എന്നായിരുന്നു റയാന്‍ ബേള്‍ ട്വീറ്റ് ചെയ്തത്. സിംബാബ്‌വെ ക്രികെറ്റിന്റെ മോശം അവസ്ഥ യുവതാരം റയാന്‍ ബേള്‍ ട്വിറ്ററിലൂടെ അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 

2017 മുതല്‍ സിംബാബ്‌വെ ടീമിലെ സുപ്രധാന കളിക്കാരനാണ് ബേള്‍. 27കാരനായ താരം ടീമിനെ മുന്ന് ഫോര്‍മാറ്റിലും പ്രതിനിധീകരിക്കുന്നു. മൂന്ന് ടെസ്റ്റ, 18 ഏകദിനം, 25 ട്വന്റി20 മത്സരങ്ങളില്‍ താരം സിംബാബ്‌വെ ജഴ്‌സിയണിഞ്ഞു.

Keywords:  News, World, International, Sports, Cricket, Player, Shoe, Social Media, Zimbabwe Cricketer Ryan Burl's Plea Answered By Puma As Ripped Shoes Picture Goes Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia