സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

 


ലണ്ടൻ: (www.kvartha.com 02.07.2016) അഭ്യൂഹങ്ങൾക്ക് വിരമമായി. സ്വീഡിഷ് സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്. ഇബ്രാഹിമോവിച്ച് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേസമയം, ക്ലബ് ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

33കാരനായ ഇബ്രാഹിമോവിച് ഫ്രഞ്ച് ക്ലബായ് പാരിസ് സെന്റ് ജർമെയ്നിൽ നിന്നാണ് യുണൈറ്റഡിൽ എത്തുന്നത്. പുതിയ കോച്ച് മോറീഞ്ഞോയുടെ ആദ്യ പ്രമുഖ താരവേട്ടയാണിത്. 16 സീസണുകളിലായി പ്രൊഫഷണൽ ഫുട്ബോളിലുള്ള ഇബ്രാഹിമോവിച്ച് കളിച്ച 13 ടീമുകളും ലീഗ് ചാമ്പ്യൻമാരായി എന്ന സവിശേഷതയുണ്ട്. 12 സീസണുകളിലും ഇബ്ര ആയിരുന്നു അതത് ലീഗുകളിലെ ടോപ് സ്കോറർ. ഇതുകൊണ്ടുതന്നെ വൻതിരിച്ചടി നേരിടുന്ന യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെയാണ് ഇബ്രയുടെ ബൂട്ടുകളെ ഉറ്റുനോക്കുന്നത്.
സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

ജർമനിയും ഇംഗ്ലണ്ടും ഒഴികെയുള്ള ലീഗുകളിലെല്ലാം കളിച്ചു. ഇതുവരെ കളിച്ചത് 677 കളികൾ. 392 ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ താളം കണ്ടെത്താനാവാതെ വിഷമിച്ച യുണൈറ്റഡ് ആകെ നേടിയത് 49 ഗോളുകൾ മാത്രമാണ്. വെയ്ൻ റൂണി ഫോമിലെത്താതാണ് യുണൈറ്റഡിന് തിരിച്ചടിയായത്.

SUMMARY: "Time to let the world know. My next destination is Manchester United," Zlatan Ibrahimovic wrote on his social media profiles. Clubs don’t announce they’re signing Zlatan, Zlatan announces the club.

Keywords: Time, World, Destination, Manchester United, Zlatan Ibrahimovic, Wrote, Social media, Profiles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia