മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

 


മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
ലണ്ടന്‍: കാര്‍ലിംഗ് കപ്പിന്റെ രണ്ടാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെയും ലിവര്‍പൂള്‍ ഇതേസ്‌കോറിന് വെസ്റ്റ് ബ്രോംവിച്ചിനെയും തോല്‍പിച്ചു.

നാല്‍പ്പത്തിനാലാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ആണു മാഞ്ചസ്റ്ററിനു വേണ്ടി ആദ്യം ഗോള്‍വല ചലിപ്പിച്ചത്. അമ്പത്തിയെട്ടാം മിനിറ്റില്‍ ടോം ക്ലെവര്‍ലി ലീഡ് ഉയര്‍ത്തി. അറുപത്തിരണ്ടാം മിനിറ്റില്‍ പപ്പിസ് സിസെയാണു ന്യൂകാസിലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ആദ്യം ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ലിവര്‍പൂളിന്റെ ജയം. മൂന്നാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഗബ്രിയേല്‍ തമസാണു വെസ്റ്റ് ബ്രോംവിച്ചിനു വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 17ാം മിനിറ്റില്‍ നുറി സഹിനിലൂടെ ലിവര്‍പൂള്‍ സമനില സ്വന്തമാക്കി. 82ാം മിനിറ്റില്‍ നൂറി ലിവര്‍പൂളിന്റെ വിജയവുമുറപ്പാക്കി.

Keywords: sports, Manchester United, Football, Liverpool, Karling Cup, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia