അബുദാബി: ഇംഗ്ലീഷ് ചാമ്പ്യന്‍ കൗണ്ടി ടെസ്റ്റ് മത്സരത്തില്‍ സേവാഗിന് സെഞ്ചറി. സേവാഗിന്റെ സെഞ്ചറിയുടെ പിന്‍ബലത്തില്‍ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് ആറുവിക്കറ്റിന് ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ ഡര്‍ഹാമിനെ കീഴടക്കി. സ്‌കോര്‍: ഡര്‍ഹാം 248 & 257, എം.സി.സി 282, 225/4. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സേവാഗിന്റെ ബാറ്റില്‍ നിന്ന് സെഞ്ചറി (109) പിറന്നത്.
ഇംഗ്ലണ്ടിനെതിരെ 2012 നവംബറില്‍ അഹമ്മദാബാദില്‍ വച്ചായിരുന്നു സേവാഗിന്രെ അവസാന സെഞ്ച്വറി. ഇതോടുകൂടി ഒരിടവേളയ്ക്കു ശേഷം സേവാഗ് വീണ്ടും ഇന്ത്യന്‍ ടീമിലേയ്ക്ക് മടങ്ങിയെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിളക്കം വച്ചിരിക്കുകയാണ്. മെറില്‍ ബോണിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണറായി എത്തിയ സേവാഗ് ഡര്‍ഹാമിന്റെ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. 18 ബൗണ്ടറിയും ഒരു സിക്‌സും സേവാഗ് പറത്തി. 97 പന്തില്‍ നിന്നാണ് സേവാഗ് 109 അടിച്ചെടുത്തത്. സേവാഗാണ് മാന്‍ ഓഫ് ദ മാച്ച്. ഏഴാം ഐ.പി.എല്‍ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായാണ് സേവാഗ് കളിക്കാനിറങ്ങുക.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Cricket, Sports, India,Virender Sehwag, Century, MCC cruise to victory, Champion County match, 16-month wait for a first-class century.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.