DYFI | പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ച് പൂട്ടാനുള്ള ഇന്‍ഡ്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ചയുമാണെന്ന് ഡി വൈ എഫ് ഐ

 


പാലക്കാട്: (KVARTHA) പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ച് പൂട്ടാനുള്ള ഇന്‍ഡ്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ചയുമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ്. 1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇന്‍ഡ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളില്‍ ഒന്നാണ്.

പാലക്കാട് ഡിവിഷന്‍ മുമ്പ് വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്. നിലവില്‍ പോത്തന്നൂര്‍ മുതല്‍ മംഗ്ലൂര്‍ വരെ 588 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കി കോയമ്പത്തൂര്‍, മംഗ്ലൂര്‍ എന്നീ ഡിവിഷനുകള്‍ രൂപീകരിക്കാനാണ് റെയില്‍വേയുടെ നീക്കം എന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.

DYFI | പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ച് പൂട്ടാനുള്ള ഇന്‍ഡ്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ചയുമാണെന്ന് ഡി വൈ എഫ് ഐ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാര്‍ കേരളത്തോട് തുടരുന്ന കടുത്ത അവഗണനയുടെ അടുത്ത രൂപമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകില്‍. മംഗ്ലൂറും കോഴിക്കോടും പാലക്കാടും ഷൊര്‍ണൂരും ഉള്‍പെടെയുള്ള വലിയ വരുമാനവും ചരിത്രവുമുള്ള സ്റ്റേഷനുകള്‍ ഉള്‍പെടുന്ന പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കുന്നത് കര്‍ണാടകത്തിലെ ലോബികള്‍ക്ക് വേണ്ടിയാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ് ആരോപിക്കുന്നു.

പുതിയ വണ്ടി അനുവദിക്കാതെയും നിലവിലുള്ളവയുടെ എണ്ണം കുറച്ചും കേരളത്തിന്റെ വരുമാനം കുറയ്ക്കാനുള്ള ഇടപെടല്‍ റെയില്‍വേ നേരത്തേ നടത്തിയിരുന്നു അതിന്റെ ഭാഗമായുള്ള വരുമാന നഷ്ടം കാണിച്ച് ഡിവിഷന്‍ ഇല്ലാതാക്കുന്നതോടെ കേരളത്തില്‍ ഒരു ഡിവിഷന്‍ മാത്രമായി ചുരുങ്ങും. ഈ നീക്കത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങണം.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Keywords: State Secretariat of DYFI termed Indian Railways' move to close Palakkad Railway Division as objectionable and continuation of central neglect towards Kerala, Palakkad, News, DYFI State Secretariat, Statement, Railway, Criticized, Allegation, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia