Condolence | കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 
kannur 3 students
kannur 3 students


മരണപ്പെട്ട മൂന്നുപേരും ബന്ധുക്കളും വിദ്യാര്‍ത്ഥികളുമാണ്

കണ്ണൂര്‍:  (KVARTHA)   ജില്ലയെ കണ്ണീരിലാഴ്ത്തി ബന്ധുകളായ വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മയ്യില്‍ ഇരുവാപ്പുഴനമ്പ്രം പുഴയില്‍ മുങ്ങി മരിച്ച  മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച്ച സംസ്‌കരിക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത് മയ്യിന്‍ പാവന്നൂര്‍ ചീരാച്ചേരി കടവിലാണ് അപകടമുണ്ടായത്. തീരത്തുകൂടി നടന്നു പോകുമ്പോള്‍ പുഴയുടെ കരയിടിഞ്ഞാണ് യുവാക്കള്‍ പുഴയില്‍ വീണത്. ജോബിന്‍ ജിത്ത്, അഭിനവ്, നിവേദ് എന്നിവരാണ് മരിച്ചത്. 

മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. സിഎംഎ വിദ്യാര്‍ത്ഥിയാണ് നിവേദ്. അഭിനവ് പോളിടെകിനിക്ക് വിദ്യാര്‍ത്ഥിയാണ്. പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയാണ് ജോബിന്‍ ജിത്ത്. ഓടിക്കൂടിയ നാട്ടുകാര്‍ മൂവരെയും കരയ്‌ക്കെത്തിച്ച് മയ്യിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മയ്യില്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥികളുടെ വിയോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്‍, എം.വി ജയരാജന്‍, കെ. സുധാകരന്‍ എം.പി, മാര്‍ട്ടിന്‍ ജോര്‍ജ്, ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസന്‍ എന്നിവരും അനുശോചിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia