Medical Negligence | കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ചികിത്സാപ്പിഴവ്; ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ ചെയ്തതായി പരാതി; തെറ്റുപ്പറ്റിയെന്ന് കാണിച്ചപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ പ്രതികരണമെന്ന് വീട്ടുകാര്‍
May 16, 2024, 15:05 IST
കോഴിക്കോട്: (KVARTHA) കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍സിന എന്ന വീട്ടമ്മ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് ആശുപത്രിക്കെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ നടത്തിയെന്ന പരാതിയും ഉയരുന്നത്.
കയ്യിലെ ആറാം വിരല്‍ നീക്കാനെത്തിയ കുട്ടിക്ക് നാവില്‍ ശസ്ത്രക്രിയ ചെയ്തതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിക്കാണ് വ്യാഴാഴ്ച (16.05.2024) രാവിലെ 9.30ന് മാതൃഭൂമി ശിശു സംരക്ഷണ കേന്ദ്രത്തിലെ ഗുരുതരമായ ചികിത്സാപ്പിഴവിന് ഇരയാകേണ്ടിവന്നത്. വൈകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.
കുട്ടിയുടെ കൈപ്പത്തിയിലെ ആറാം വിരല്‍ മുടിയില്‍ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തില്‍ ഇത് നീക്കം ചെയ്യാനായാണ് കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയില്‍ എത്തിയത്. അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞിവെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെ തന്നെയുണ്ടായിരുന്നു.
കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായെന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.
ആറാം വിരല്‍ നീക്കേണ്ട ശസ്ത്രക്രിയ ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും കുടുംബം ആരോപിച്ചു. തെറ്റ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും എന്നാല്‍ കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം. വളരെ നിസാരമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ പെരുമാറിയതെന്നും എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ അരുണ്‍ പ്രീത് അറിയിച്ചു.
Keywords: News, Kerala, Kozhikode-News, Tongue Surgery, 4-Year-Old, Minor Girl, Relatives, Complaint, Kozhikode Medical College, Surgery, Complaint, Medical Negligence, Treatment, Sixth Finger, Tongue surgery for 4-year-old girl who came to remove sixth finger; Treatment failure complaint against Kozhikode Medical College.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.