ലൈംഗീക പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്നു

 


ലൈംഗീക പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്നു
പാരീസ്: ലൈംഗീക പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ ചിട്ടുകൊന്നു. 13 കാരിയായ ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് 17കാരന്‍ കാട്ടില്‍ വച്ച് മാനഭംഗപ്പെടുത്തിയ ശേഷം കൊലപെടുത്തിയത്.
നവംബര്‍ 16നാണ് സംഭവം. ആഗ്‌നസ് എന്ന പെണ്‍കുട്ടിയെയാണ് അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ മാത്യു കൊന്നത്. 2010ല്‍ മറ്റൊരു മാനഭംഗ കേസുമായി ബന്ധപ്പെട്ട് ശിക്ഷിയ്ക്ക് വിധേയനായ പ്രതിക്ക് സ്‌കൂളില്‍ വീണ്ടും എങ്ങനെ പ്രവേശനം നേടാനായെന്നതിനെ ചൊല്ലി വിവാദം ശക്തമായിട്ടുണ്ട്.
സ്‌കൂള്‍ അധികൃതരുടെ പിഴവു മൂലമാണ് തങ്ങളുടെ മകള്‍ കൊല്ലപ്പെട്ടതെന്ന് ആഗ്‌നസിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രതിയായ ആണ്‍കുട്ടിയ്ക്ക് പ്രവേശനം നല്‍കുന്ന സമയത്ത് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മകള്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ആഗ്‌നസിന്റെ അമ്മ പറഞ്ഞത്.
എന്നാല്‍ മാനഭംഗകേസുമായി ബന്ധപ്പെട്ട് മാത്യുവിനെ മൂന്നു മാസം ശിക്ഷിച്ചിരുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

Keywords: France, Murder, Girl, Boy, Rape
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia