കണ്ണൂരിലും കര്‍ഷക ആത്മഹത്യ: ജപ്തി നോട്ടീസ് ലഭിച്ച കര്ഷകന് ജീവനൊടുക്കി
Nov 22, 2011, 13:17 IST
പയ്യന്നൂര്‍ : ബാങ്ക് നിന്നും ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലും കര്ഷകന് ജീവനൊടുക്കി. ചെറുപുഴ പ്രാപ്പൊയില്‍ കുറിച്യകുന്ന് പുല്ലുമല നെല്ലിക്കല്‍ ഗംഗാധരന്(62)നാണ് ആത്മഹത്യ ചെയ്തത്. ആള്‍താമസമില്ലാത്ത പറമ്പില്‍ മരക്കൊമ്പിലാണ് ഗംഗാധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുമേനി സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ നിന്നും ഒന്നരലക്ഷം രൂപ കൃഷിക്കായി വായ്പയെടുത്തിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ അടച്ചു തീര്‍ക്കാത്തപക്ഷം ജപ്തി നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു. വായ്പയെടുത്തുവെങ്കിലും ഇടക്ക് അസുഖ ബാധിതനായതിനാല്‍ കടം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: സുമതി. മക്കള്‍ : തുളസി, ഗിരീഷ്, അനീഷ്. പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ കടബാധ്യതമൂലം മരിക്കുന്നവരുടെ എണ്ണം 12ആയി. തിങ്കളാഴ്ച മാത്രം മൂന്ന് കര്‍ഷകരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ആത്മഹത്യ ചെയ്തത്.

Keywords: Kannur, Suicide, Obituary, Farmer, കര്ഷകന്, ആത്മഹത്യ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.