കാസര്‍കോട്: കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നുതായി ആരോഗ്യവകുപ്പ് വിലയിരുത്തല്‍. നേരത്തെ 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകളെന്ന അനുപാതമാണ് കേരളത്തിലുണ്ടായിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ 850 മുതല്‍ 900 വരെയാണ് സ്ത്രീ-പുരുഷ അനുപാതം. ആറു വയസില്‍ താഴെയുള്ള കുട്ടികളുടെ പുതിയ കണക്കെടുപ്പ് പ്രകാരം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പി.എം.ഡി.ടി ആക്ട് കര്‍ശനമാക്കുന്നതിനായി ഇപ്പോള്‍ ആരോഗ്യവകുപ്പ് ചിന്തിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1990-ല്‍ പാസാക്കിയ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയ പരിശോധന നിയമം കര്‍ശനമാക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. പി.എന്‍.ഡി.ടി നിയമത്തെകുറിച്ച് ജനങ്ങളെയും മറ്റും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്‍പ്പശാല കാസര്‍കോട് കലക്‌ട്രേറ്റില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി ശ്യാമളാ ദേവി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. രാഘവന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി വിമല്‍രാജ്, ഡോ. ഇ മോഹനന്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക്ക് ഓഫീസര്‍ സതീഷ്, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മന്‍ എന്നിവര്‍ സംസാരിച്ചു. പി.എന്‍.ഡി.ടി ആക്ടിനെ കുറിച്ച് ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം. രാമചന്ദ്രന്‍, ലിംഗ നിര്‍ണ്ണയ സാങ്കേതിക വിദ്യയെ കുറിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജീജാ, പി.എം.ഡി.ടി ആക്ടിനെ കുറിച്ച് അഡ്വ. പി രാമകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.
Keywords: Kasaragod, Girls, സ്ത്രീ-പുരുഷ, പി.എം.ഡി.ടി, കാസര്‍കോട്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.