തമിഴ് നടന് പ്രശാന്തിന്റെയും ഗീതാ ലക്ഷ്മിയുടെയും വിവാഹം ഹൈക്കോടതിയും അസാധുവാക്കി
Nov 22, 2011, 13:18 IST
ചെന്നൈ: തമിഴ് നടന് പ്രശാന്തിന്റെയും ഗീതാ ലക്ഷ്മിയുടെയും വിവാഹം ഹൈക്കോടതിയും അസാധുവായി അംഗീകരിച്ചു. നേരത്തെ കുടംബകോടതി ഇവരുടെ വിവാഹം അസാധുവാക്കിയിരുന്നു.ഗീതാലക്ഷ്മി നേരത്തെ വേണുപ്രസാദ് എന്നയാളെ വിവാഹം ചെയ്ത വിവരം വെളിപ്പെടുത്താതെയാണ് തന്നെ വിവാഹം ചെയ്തതെന്ന പ്രശാന്തിന്റെ പരാതി അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.
ഗീതാലക്ഷ്മി ഈ വിവരം പ്രശാന്തിനോട് വെളിപ്പെടുത്തിയില്ലെന്ന് മാത്രമല്ല വേണു പ്രസാദില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യമറിഞ്ഞയുടന് വിവാഹം സാധുവല്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു
കുടുംബ കോടതി വിധിയ്ക്കെതിരെ ഗീതാലക്ഷ്മി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് വിവാഹം അസാധുവാണെന്ന കുടുംബക്കോടതി വിധി തിങ്കളാഴ്ച ഹൈക്കോടതി ശരിവച്ചത്.
Keywords: Marriage, High court, പ്രശാന്ത്, വിവാഹം, വിവാഹമോചനം, കോടതി, നടന്, Tamil actor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.