കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ജനകൂട്ടം കുത്തിയിരിപ്പ് തുടങ്ങി

 


കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ജനകൂട്ടം കുത്തിയിരിപ്പ് തുടങ്ങി
കരിപ്പൂര്‍: ഹജ്ജ് യാത്രക്കാരെയും കൊണ്ട് വന്ന വിമാനം കരിപ്പൂരിലിറക്കാതെ കൊച്ചിയില്‍ ഇറക്കിയതിനെ തുടര്‍ന്ന് രോഷാകുലരായ ഹജ്ജ് തീര്‍ത്ഥാടകരുടെ ബന്ധുക്കള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി. എയര്‍ ഇന്ത്യയ്ക്കും വിമാനത്താവള അധികൃതര്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയത്.

കൊച്ചിയില്‍ ഇറക്കിയ വിമാനം നാല് മണിയോടെ തിരിച്ച് കരിപ്പൂരില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചുവെങ്കിലും വിമാനം ഏറെ വൈകുമെന്നാണ് പിന്നീട് അറിയിപ്പുണ്ടായത്. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. റോഡ് മാര്‍ഗ്ഗം കൊച്ചിയില്‍ നിന്ന് ഹജ്ജ് യാത്രക്കാരെ കോഴിക്കോട്ടെത്തിക്കാന്‍ എയര്‍ ഇന്ത്യ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് വിമാനത്തില്‍ തന്നെ ഇവരെ കരിപ്പൂരിലെത്തിക്കാന്‍ തീരുമാനിച്ചത്. വിമാനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണമോ മറ്റോ നല്‍കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

Keywords: Karipur, Airport, Hajj


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia