ഇന്ത്യാവിഷന്‍ ലേഖികയെയും ക്യാമറാമാനെയും പോലീസ് വളഞ്ഞിട്ട് തല്ലി

 


ഇന്ത്യാവിഷന്‍ ലേഖികയെയും ക്യാമറാമാനെയും പോലീസ് വളഞ്ഞിട്ട് തല്ലി
ഇന്ത്യാവിഷന്‍ ലേഖികയെയും ക്യാമറാമാനെയും പോലീസ് വളഞ്ഞിട്ട് തല്ലി
Fauziya Musthafa
കാസര്‍കോട്: കാസര്‍കോട്ടെ ഇന്ത്യാവിഷന്‍ ലേഖികയെയും ക്യാമറമമാനെയും ഡ്രൈവറെയും 25 പേര്‍ വരുന്ന പോലീസ് സംഘം വളഞ്ഞിട്ട് തല്ലി. ഉളിയത്തടുക്കയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ പോലീസ് വാനിലും ജീപ്പിലും വീടുകളിലേക്ക് കൊണ്ടുപോകുന്നത് ഷൂട്ട് ചെയ്ത് തിരിച്ചുവരുമ്പോള്‍ പാറക്കട്ടയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ലേഖിക ഫൗസിയ മുസ്തഫയെയും കാര്‍ ഡ്രൈവര്‍ സലാമിനെയും ക്യാമറമാന്‍ സുബിത്തിനെയും എ.ആര്‍ ക്യാമ്പിലെ 25ഓളം വരുന്ന പോലീസ് സംഘം വളഞ്ഞിട്ട് തല്ലിയത്. പോലീസിന്റെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ തൊട്ടടുത്ത ഹോട്ടലില്‍ ഓടി കയറിയെങ്കിലും പിറകെയെത്തിയ പോലീസ് വീണ്ടും തല്ലി.
തന്റെ വയറിന് ചവിട്ടി പരിക്കേല്‍പ്പിച്ചതായി ലേഖിക ഫൗസിയ കെ വാര്‍ത്തയോട് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് എസ്.പി ടി. ശ്രീശുകന്‍ ഇവരെ എസ്.പി. ഓഫീസിലെത്തിച്ചെങ്കിലും ഇവിടെ വെച്ചും പോലീസ് ഉദ്യോഗസ്ഥരും മറ്റും തെറി വിളിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എസ്.പി ഓഫീസില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സംഭവം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia