പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പിടിയിലായ നടിക്ക് പിന്നില്‍ വന്‍ റാക്കറ്റ്

 


പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പിടിയിലായ നടിക്ക് പിന്നില്‍ വന്‍ റാക്കറ്റ്
പുനെ: പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പിടിയിലായ നടിക്ക് പിന്നില്‍ വന്‍ റാക്കറ്റ്. കഴിഞ്ഞ ദിവസമാണ് വ്യഭിചാരത്തിനിടയില്‍ നടി അസ്‌റ ജാന്‍ ഗുലാം അഹമ്മദ് ഷേഖ് പിടിയിലായത്. പുനെ പോലീസ് റാക്കറ്റിന് വേണ്ടി വലവിരിച്ചിട്ടുണ്ട്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് സിനിമാ-സീരിയല്‍ നടി അസ്‌റ പോലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂനെയിലെ ഹോട്ടലിലെത്തി ഇടപാടുകാരെന്ന വ്യാജേന സമീപിച്ചാണ് കശ്മീര്‍ സ്വദേശിനിയായ അസ്‌റയെ പോലീസ് കുടുക്കിയത്. സീരയല്‍ താരമെന്ന ഇമേജ് മുതലാക്കി ഇടപാടുകാരില്‍ നിന്നും മണിക്കൂറിന് 1.51 ലക്ഷം രൂപ വരെയാണ് സാറയെന്ന് പേര് കൂടിയുള്ള അസ്ഹര്‍ ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുപത്തിയൊന്നുകാരിയായ അസ്‌റയ്‌ക്കൊപ്പം ലൊക്കേഷനുകളില്‍ ലൈറ്റ് ബോയിയായി പ്രവര്‍ത്തിയ്ക്കുന്ന അശോക് ബദാനിയെന്നയാളും പിടിയിലായിട്ടുണ്ട്. ഇയാളാണ് നടിയുടെ ഏജന്റായി പ്രവര്‍ത്തിച്ചു വരുന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 23വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടത്.

Keywords:  Pune, Actress, Sex-racket, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia