വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

 


വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: തൊടുപുഴ മണക്കാട് സ്‌കൂളിലെ വിനോദയാത്ര സംഘത്തിന്റെ ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കമ്പംമേടിന് സമീപം മൂഞ്ചിപ്പള്ളത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്ലസ് ടു വിദ്യാര്‍ഥി അജ്മല്‍ (16) ആണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് അജ്മല്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്‌കൂളില്‍ നിന്നും രണ്ടു ബസുകളിലായി കൊടൈക്കനാല്‍ സന്ദര്‍ശിനത്തിനു ശേഷം മടങ്ങിവരികയായിരുന്ന സംഘത്തിന്റെ ഒരു ബസാണ് അപകടത്തില്‍പെട്ടത്.

Keywords: Idukki, Bus, Student, School, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia