ഹിജഡകള്‍ ടിടിഇമാരെ ബ്ലേഡുകൊണ്ട് കീറി മുറിച്ചു

 


ഹിജഡകള്‍ ടിടിഇമാരെ ബ്ലേഡുകൊണ്ട് കീറി മുറിച്ചു
ഹൈദ്രാബാദ്: ഹിജഡകള്‍ ടിടിഇമാരെ ബ്ലേഡുകൊണ്ട് കീറി മുറിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ പ്രശാന്തി എക്‌സ്പ്രസിന്റെ എസ് ത്രീ കംപാര്‍ട്‌മെന്റിലാണ് ഹിജഡകളുടെ പരാക്രമം നടന്നത്.
തീവണ്ടി ആന്ധ്ര പ്രദേശിലെ ഹിന്ദുപൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ രണ്ട് ടിക്കറ്റ് കളക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിജഡകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത, ഫിസ എന്നിവരാണ് അറസ്റ്റിലായത്. ടിക്കറ്റ് കളക്ടര്‍മാര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് ഹിജഡകള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം യാത്രക്കാര്‍ അറിയിച്ചത് ഹിജഡകള്‍ ടിടിഇമാരെ ആക്രമിക്കുകയായിരുന്നെന്നാണ്. ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ കയറിയ ഹിജഡകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ അശ്ലീലം കാണിക്കുകയായിരുന്നു. യാത്രക്കാര്‍ ടിക്കറ്റ് കളക്ടര്‍മാരെ പരാതി അറിയിക്കുകയും ടിക്കറ്റ് ചോദിച്ച ടിടിഇമാരെ ഹിജഡകള്‍ ബ്ലേഡ് കൊണ്ട് കീറി മുറിക്കുകയായിരുന്നു.

Keywords: ഹിജഡ, തീവണ്ടി, റെയില്‍വേ, ആക്രമണം,  Hijada,  Hyderabad, Assault,   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia