വിവാഹ നിശ്ചയത്തിന് പോയ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

 


വിവാഹ നിശ്ചയത്തിന് പോയ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്
നീലേശ്വരം: വിവാഹ നിശ്ചയത്തിന് പോയ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ചെറുവത്തൂര്‍ മയ്യിച്ചയിലെ കെ.വി കണ്ണന്റെ മകന്‍ കെ.വി മധു, കരിന്തളം ബേളൂരിലെ മേലത്ത് കുഞ്ഞിരാമന്റെ മകള്‍ സരസ്വതി എന്നിവരുടെ വിവാഹ നിശ്ചയത്തിന് പോയ ട്രാവലറാണ് കരിന്തളം ബേളൂര്‍ ഇറക്കത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലറിനെ ഡ്രൈവര്‍ ഒരു മതിലില്‍ ഇടിച്ച് നിര്‍ത്തിയെങ്കിലും താഴേക്ക് തലകീഴായി മറിയുകയായിരുന്നു. കുറച്ചു കൂടി ദൂരത്തേക്ക് ട്രാവലര്‍ മറിഞ്ഞിരുന്നുവെങ്കില്‍ കൊക്കയിലേക്ക് വീണ് വന്‍ ദുരന്തമുണ്ടാകുമായിരുന്നു. സി.പി.എം ചെറുവത്തൂര്‍ ലോക്കല്‍ സെക്രട്ടറി വേങ്ങാട്ട് കുഞ്ഞിരാമന്‍(67), തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ സഹോദരന്‍ കെ.കെ കുമാരന്‍ വൈദ്യര്‍(64), വയലപ്രയിലെ കുഞ്ഞമ്പു(55), പി.വി. കുഞ്ഞിക്കണ്ണന്‍(63), കെ. ബാലകൃഷ്ണന്‍(53), എം.വി. കുഞ്ഞിരാമന്‍(32), കെ. നാരായണന്‍(50), കെ.പി രാജന്‍(48), കെ.വി. കുഞ്ഞമ്പാടി(80), കെ.എം അമ്പു(63), കോഴിതട്ട ചന്ദ്രന്‍(70), കെ. കുഞ്ഞിക്കണ്ണന്‍(65), ഡ്രൈവര്‍ കൃപേഷ്(23), സുകുമാരന്‍(50), കെ.വി ചന്ദ്രന്‍(30), കീര്‍ത്തന(ഏഴ്) ഇവരെ നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


Keywords: Kasaragod, Van, Accident,  ട്രാവലര്‍,  18 പേര്‍ക്ക്, പരിക്ക്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia