വിദ്യാര്‍ത്ഥിനിയുടെ മരണം: മന്ത്രി മുനീറിന്റെ ഉടമസ്ഥതയിലുളള ആശുപത്രി നഷ്ടപരിഹാരം നല്‍കണം
Nov 15, 2011, 22:00 IST
കണ്ണൂര്‍: കണ്ണൂര്‍ തളാപ്പ് ജോണ്‍മില്‍ റോഡിലെ സിററി അശുപത്രിയില്‍ ചികില്‍സയിലിരിക്കെ 13കാരി മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമയായ മന്ത്രി എം കെ മുനീര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ വിധി. ഉപഭോക്തൃഫോറം പ്രസിഡന്റ് ഗോപാലന്‍, അംഗങ്ങളായ
പ്രീത, ജെസി എന്നിവരാണു വിധി പ്രസ്താവിച്ചത്. ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ തയ്യിലെ സുരേഷ് ഭട്ട്-പ്രസന്ന ദമ്പതികളുടെ മകള്‍ കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി വിദ്യ(13)യാണ് മരിച്ചത്. 2003 ഏപ്രില്‍ എട്ടിനാണു സംഭവം. മുനീറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സിററി അശുപത്രിയിലായിരുന്നു പനിയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഉച്ചയോടെ പ്രവേശിപ്പിച്ചത്. രാത്രി 8.30ഓടെ മരിക്കുകയുണ്ടായി. വിദ്യാര്‍ഥിക്കു നല്‍കിയ മരുന്നുകളും ഇഞ്ചക്ഷന്‍ സിറിഞ്ചും കാലാവധി കഴിഞ്ഞതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അഡ്വ. ആര്‍ പി രമേശന്‍ മുഖേന ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരത്തിനു പുറമെ കോടതി ചെലവായി 10,000 രൂപ നല്‍കാനും വിധിയില്‍ പറയുന്നു. മുനീറിനു പുറമെ ആശുപത്രിയിലെ ഡോക്ടര്‍ പത്മനാഭ ഷേണായിയും നഴ്‌സ് ഷൈനിയും നഷ്ടപരിഹാരം നല്‍കണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.