Donation | വയനാട് ദുരന്തം: ദുരിതമനുഭവിക്കുന്ന 2 കുടുംബങ്ങൾക്ക് സ്ഥലം വിട്ടുനൽകി പ്രവാസിയായ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ 

 
Donation
Donation

Photo - Arranged

അബ്ദുൽ റഹ്മാന് വേണ്ടി മരുമകൾ ഹെയ്ദി സ്ഥലത്തിന്റെ പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.

തിരുവനന്തപുരം: (KVARTHA) വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് സ്ഥലം വിട്ടു നൽകി സുൽത്താൻ ബത്തേരി മുകളേൽ ഹൗസിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ. സ്ഥലം കൈമാറ്റുന്നതിനുള്ള സന്നദ്ധത അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. 

തന്റെ പേരിൽ പലക്കാട് ജില്ലയിലെ തേങ്കുറുശ്ശിയിലുള്ള 11 സെന്റ് സ്ഥലം ദുരിത ബാധിതർക്കായി വിട്ടു നൽകുന്നതായാണ് അദ്ദേഹം അറിയിച്ചത്. 5.5 സെന്റ് വീതം രണ്ട് കുടുംബങ്ങൾക്ക് നൽകാനോ അവിടെ വീട് നിർമ്മിക്കാൻ ആരും തയ്യാറാകുന്നില്ലെങ്കിൽ സ്ഥലം വിൽപന നടത്തി തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനോ ഉള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് നൽകി. 

പ്രവാസി വ്യവസായിയായ അബ്ദുൽ റഹ്മാന് വേണ്ടി മരുമകൾ ഹെയ്ദി സ്ഥലത്തിന്റെ പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia