ജക്കാര്‍ത്ത: ചാട്ടവാര്‍ കൊണ്ടടിച്ച് പരസ്പരം പൊരുതിയാല്‍ മഴ വരുമെന്ന് ഇന്തോനേഷ്യയിലെ ഒരു വിഭാഗം ജനങ്ങള്‍ പറയുന്നു. ചാട്ടകൊണ്ട് പരസ്പരം അടിച്ചാല്‍ കാലാവസ്ഥയെ സ്വാധീനിക്കാമെന്നും മഴ പെയ്യിക്കാമെന്നുമാണ് വിശ്വാസം. നൂറ്റാണ്ടുകളായി ഇവര്‍ ഈ വിശ്വാസം കാത്തു സൂക്ഷിക്കുന്നു. അടികൊണ്ടാല്‍ വേദനയില്‍ കരയുന്നതിന് ഇവര്‍ കുടുകുടെ ചിരിക്കുകയാണ്.
കരിമ്പിന് ഇലകള്‍ കൊണ്ടാണ് ചാട്ടവാര്‍ നിര്‍മിക്കുന്നത്. ചടങ്ങ് നിരീക്ഷിക്കുന്ന ഒരു റഫറിയുടെയും ആയിരക്കണക്കിനു വിശ്വാസികളുടെ മുന്നില്‍വെച്ചാണ് ചാട്ടവാറടി. ഓരോരുത്തരും പരസ്പരം അഞ്ച് അടി വീതം നല്‍കും. അടിക്കുമ്പോള്‍ വയറിന്റെ ഭാഗവും കഴുത്തും ഓഴിവാക്കണം. അടിക്കിടയില്‍ ദേഹം മുറിഞ്ഞ് രക്തം വന്നാല്‍ മഴയുടെ ലക്ഷണമാണെന്ന് നാട്ടുകാരുടെ വിശ്വാസം.
വരള്ചാകാലത്ത് ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ മത്സരിക്കുന്ന ആട്ടിടയന്മാരുടെ പോരാട്ടത്തില്‍ നിന്നാണ് ഈ ആചാരം കടന്നുവന്നത്. വേദനയാണെങ്കിലും ചിരിച്ച് നൃത്തം ചെയ്യും. കെദിരി നഗരം ഉള്‍പ്പെടെ ഇന്തോനേഷ്യയുടെ പലഭാഗങ്ങളിലും നടപ്പാക്കിവരുന്ന ഈ ചടങ്ങ് പുരാതന കാലംമുതല്ക്കേ അനുഷ്ഠിച്ചുവരുന്നതാണ്. തിബാന്‍ എന്നറിയപ്പെടുന്ന അടികള്‍ക്ക് പശ്ചാത്തലമാകാന്‍ സംഗീതവും ചെണ്ടയടിയുമുണ്ടാകും.
Keywords : Indonesia, Rain, Beat, Blood, Dance, Song, Jakarta, Goat, Thiban, Drum, Injury, Drought, World, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.