മുംബൈയില്‍ കനത്ത മഴ: ഭിത്തിയിടിഞ്ഞ് വീണ് 11 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത, രക്ഷാപ്രവര്‍ത്തനം തുടരുന്നു
Jul 18, 2021, 09:41 IST
മുംബൈ: (www.kvartha.com 18.07.2021) കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ മുംബൈയില്‍ 11 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ദുരന്തമുണ്ടായത്. ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായതെന്നാണ് റിപോര്‍ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി പേരെ കാണാതായതായും റിപോര്‍ടുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മുംബൈയിലെ കണ്ടിവാലി ഈസ്റ്റ് ഏരിയയിലെ ഹനുമാന്‍ നഗറിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ റെയില്‍വേ ട്രാകും വെള്ളക്കെട്ടിലായി.
അതേസമയം, ശനിയാഴ്ച കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) മുംബൈയില്‍ ഓറഞ്ച് അലേര്‍ട് പുറപ്പെടുവിച്ചിരുന്നു. അടുത്ത 24 മണിക്കൂര്‍ നഗരത്തില്‍ മഴ പ്രവചിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.