മണിപ്പൂരില്‍ കനത്ത മഴ; മണ്ണിടിഞ്ഞ് 20 മരണം

 


ചന്ദേല്‍: (www.kvartha.com 02.08.2015) മണിപ്പൂരിലുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് 20 മരണം. ചന്ദേല്‍ ജില്ലയിലെ ജൗമോള്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവര്‍ത്തകരെ ജൗമോളിലേയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ ഞായറാഴ്ച രാവിലെയോടെ മാത്രമേ അവര്‍ക്കവിടെ എത്താനാകൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോബര്‍ട്ട് ഖേത്രിമയും പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന മഴയില്‍ സംസ്ഥാനത്തെ പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. തലസ്ഥാനമായ ഇംഫാലിലേയും സമീപ പ്രദേശങ്ങളിലേയും താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിലായി.
മണിപ്പൂരില്‍ കനത്ത മഴ; മണ്ണിടിഞ്ഞ് 20 മരണം

SUMMARY: CHANDEL, MANIPUR: 20 people have died in landslide caused by heavy rain in the Joumol village in Manipur's Chandel district, Deputy Commissioner Robert Khetrimayum said.

Keywords: Manipur, Flood, Rain,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia