മക്കയിലെ ക്രെയിന്‍ അപകടം വിധിയെന്ന് എന്‍ജിനീയര്‍; മരണം മുന്നില്‍കണ്ട ഞെട്ടലില്‍ ദൃക്സാക്ഷികള്‍
Sep 13, 2015, 18:48 IST
സൗദി അറേബ്യ: (www.kvartha.com 13.09.2015) മക്കയിലുണ്ടായ ക്രെയിന്‍ അപകടം സൃഷ്ടാവിന്റെ വിധിയാണെന്ന് ക്രെയിന്‍ നിര്‍മ്മാണയൂണിറ്റിലെ എന്‍ജിനീയര്‍. ക്രെയിനിന്റെ തകര്‍ന്ന വീണ ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ബലമുള്ള കൊളുത്തുകള്‍ ഘടിപ്പിച്ചുകൊണ്ടാണ്. അതൊരിക്കലും ഇളകി പോകാനോ പൊട്ടി വീഴുന്നതിനോ സാധ്യതയില്ല. നൂറ് ടണ്‍ ഭാരം താങ്ങുന്നതിനുള്ള ശേഷി ക്രെയിനിനുണ്ട്. അതുകൊണ്ട് തന്നെ നിര്‍മ്മാണ പിശകല്ല ക്രെയിന്‍ അപകടത്തിനു കാരണമായിത്തീര്‍ന്നത്. മറിച്ച് പടച്ചവന്റെ വിധിയായിരുന്നു ഈ ക്രെയിന്‍ അപകടം. എന്‍ജിനീയര്‍ വിശദികരിച്ചു.
അതേ സമയം മക്കയിലെ ദുരന്തം നേരില്‍ കണ്ട ദൃക്സാക്ഷികള്‍ക്ക് ഇനിയും അപകടം കണ്ടതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. 'എല്ലാം വളരെ പെട്ടെന്നായിരുന്നു. മക്കയിലെ ആകാശം മേഘാവൃതമായതും കനത്ത കാറ്റ് വീശിയതുമായിരുന്നു ആദ്യം അറിഞ്ഞത്. വലിയ ഇടി മുഴക്കവും അതിനു പിന്നാലെയുണ്ടായി. പിന്നെ കേട്ടത് കാത് തുളയ്ക്കുന്ന ശബ്ദമാണ്. അത് ക്രെയിന്‍ തകര്‍ന്നു വീഴുന്നതിന്റെ ശബ്ദമായിരുന്നു.-മൊറക്കോയില് നിന്നുള്ള തീര്ത്ഥാടകന് അപകടം വിവരിച്ചത് ഇങ്ങനെ.
എന്നാല്‍ മഴയും കാറ്റുമായിരുന്നു ആദ്യമുണ്ടായതെന്നാണ് മറ്റൊരു തീര്ത്ഥാടകന് പറയുന്നത്. ക്രെയിനിന്റെ തകര്‍ച്ചയ്ക്കു കാരണമായ കാറ്റില്‍ തന്റെ കാര്‍ കുലുങ്ങിയിരുന്നതായി സമീപത്തെ ഒരു യാത്രികന് വിശദികരിച്ചു
Keywords: Mecca, Engineers, Saudi Arabia, Muslim pilgrimage, Rain, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.