ബെയ്ജിങ്: (www.kvartha.com 22.07.2021) 1000 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയില്‍ വിറച്ച് ചൈന. ചൈനയിലെ ഹെനാന്‍ പ്രവിശ്യയാണ് കനത്ത മഴയില്‍ മുങ്ങിയത്. 25 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. 12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകള്‍ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്.
കനത്ത മഴയെ തുടര്‍ന്ന് ഷെങ്ഷൗവിലെ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഭൂഗര്‍ഭ റെയില്‍ പാതകളില്‍ വെള്ളം നിറഞ്ഞാണ് 12 പേര്‍ മരിച്ചത്. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഹെനാനിലെ അണക്കെട്ട് നശിപ്പിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ലുയങ് നഗരത്തിലെ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തകര്‍ത്തത്. 24 മണിക്കൂറിനുള്ളില്‍ 45.75 സെന്റി മീറ്റര്‍ മഴയാണ് പെയ്തത്.
Keywords: Beijing, News, World, Death, Rain, Missing, Airport, At least 25 dead in China as province is deluged by heaviest rain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.