Bengaluru Flooding | പ്രളയത്തിന് കാരണം മുന്‍ കോണ്‍ഗ്രസ് സര്‍കാരുകളുടെ ദുര്‍ഭരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി

 


ബെംഗ്ലൂറു: (www.kvartha.com) ബെംഗ്ലൂറുവിലെ പ്രളയത്തിന് കാരണം മുന്‍ കോണ്‍ഗ്രസ് സര്‍കാരുകളുടെ ദുര്‍ഭരണവും അഭൂതപൂര്‍വമായ മഴയുമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഴയില്‍ തകര്‍ന്ന നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്റെ സര്‍കാര്‍ ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Bengaluru Flooding | പ്രളയത്തിന് കാരണം മുന്‍ കോണ്‍ഗ്രസ് സര്‍കാരുകളുടെ ദുര്‍ഭരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെംഗ്ലൂറില്‍ അഭൂതപൂര്‍വമായ കനത്ത മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ 90 വര്‍ഷമായി ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ല. എല്ലാ തടാകങ്ങളും നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍കാരുകളുടെ ആസൂത്രിതമല്ലാത്ത ദുര്‍ഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം.

തടാകങ്ങള്‍ പരിപാലിക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്നാല്‍ താന്‍ അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 1500 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ബെംഗ്ലൂറില്‍ പെയ്ത മഴയില്‍, നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി.

Keywords: Bengaluru Flooding: Chief Minister Blames Previous Congress Government, Bangalore, News, Rain, Flood, Congress, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia