കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കന്‍ അറബിക്കടലിലും ആന്ധ്രാ തീരത്തും ശക്തമായ കാറ്റിന് സാധ്യത; മീന്‍പിടുത്തക്കാര്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പ്

 


കൊച്ചി: (www.kvartha.com 27.09.2021) കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കന്‍ അറബിക്കടലിലും ആന്ധ്രാ തീരത്തും ശക്തമായ കാറ്റിന് സാധ്യത. മീന്‍പിടുത്തക്കാര്‍  യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കന്‍ അറബിക്കടലിലും ആന്ധ്രാ തീരത്തും ശക്തമായ കാറ്റിന് സാധ്യത; മീന്‍പിടുത്തക്കാര്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജാഗ്രതാ നിര്‍ദേശങ്ങള്‍;

27-09-2021 തീയതിയില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ കടലില്‍  പോകാന്‍ പാടുള്ളല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കന്‍ അറബിക്കടലിലും ആന്ധ്രാ തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.

27-09-2021: കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളിലും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍  പോകാന്‍ പാടുള്ളല്ല.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് (പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ) സെപ്റ്റംബര്‍ 27 രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലില്‍ പോകുന്നവരും  തീരദേശവാസികളും ജാഗ്രത തുടരുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2.  മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ (ബോട്, വള്ളം. മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. കടലില്‍ പോകുന്ന  ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Keywords:  Central Meteorological Department says fishermen should not go fishing for any reason, Kochi, News, Rain, Fishermen, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia