കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Nov 21, 2021, 11:12 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.11.2021) കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കര്‍ണാടകത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുവെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ശനിയാഴ്ച കേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തിരുന്നു. പമ്പ-ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനവും നിര്‍ത്തിവച്ചിരുന്നു. അതേസമയം, മഴ മാറിയതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. ശബരിമല വനത്തിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും മഴ നിര്‍ത്താതെ പെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയത്.
Keywords: New Delhi, News, National, Rain, Heavy rain, Kerala, Chance, Days, Chance of rain in Kerala for next five days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.