പശ്ചിമ ബംഗാളില്‍ ദുരന്തം വിതച്ച് ബുള്‍ബുള്‍; 4പേര്‍ മരിച്ചു; കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

 


കൊല്‍ക്കത്ത: (www.kvartha.com 10.11.2019) പശ്ചിമ ബംഗാളില്‍ ദുരന്തം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണാണ് മരണം സംഭവിച്ചത്. ശനിയാഴ്ച മുതല്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കൊല്‍ക്കത്തയില്‍ ഒരാളും നോര്‍ത്ത് 24 പര്‍ഗാനയില്‍ മൂന്നൂപേരും മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ ബംഗാളില്‍ ദുരന്തം വിതച്ച് ബുള്‍ബുള്‍; 4പേര്‍ മരിച്ചു; കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണതാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിക്കാന്‍ കാരണമായത്. നോര്‍ത്ത് 24 പര്‍ഗാനയില്‍ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നുപേര്‍ മരിച്ചത്. ഞായറാഴ്ച നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ്- അഗ്‌നിരക്ഷാസേനകളും ചേര്‍ന്ന് റോഡിലെ ഗതാഗത തടസം നീക്കിക്കൊണ്ടിരിക്കുകയാണ്.

പശ്ചിമ ബംഗാളില്‍ ദുരന്തം വിതച്ച് ബുള്‍ബുള്‍; 4പേര്‍ മരിച്ചു; കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Cyclone Bulbul: 4 killed, normal life disrupted in West Bengal,Kolkata, News, Rain, Dead, Obituary, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia