Cyclone Mandous | മാന്‍ഡോസ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശം; ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു; കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത
Dec 9, 2022, 09:08 IST
ചെന്നൈ: (www.kvartha.com) ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തീരം തൊടും. നിലവില്‍ ചെന്നൈയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്.
അര്‍ധരാത്രിയോടെ മാന്‍ഡോസ് ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്ത് കൂടിയാകും ചുഴലിക്കാറ്റ് കര തൊടുന്നതിന് തുടക്കമാവുകയെന്നാണ് സൂചന.
മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കര കടക്കുമ്പോള്‍ 70 മുതല്‍ 85 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞുവീശും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും തമിഴ്നാടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകും.
ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയുടെ യൂനിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ വരുംമണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്, കടലൂര്‍, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്കി.
Keywords: News,National,India,chennai,Tamilnadu,Top-Headlines,Trending,Rain, Warning,Alerts, Cyclone Mandous to move across TN, Puducherry on Dec 9The SCS Mandous over SW BoB about 270km ESE of Karaikal. To move WNW and cross north Tamil Nadu, Puducherry and adjoining south AP coast between Puducherry and Sriharikota with a windspeed of 65-75 kmph around midnight of 09 Dec. pic.twitter.com/7xPeynnEDr
— India Meteorological Department (@Indiametdept) December 8, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.