Mocha | ബംഗാള്‍ ഉള്‍കടലില്‍ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് 'മോഖ' കരതൊട്ടു; ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്തമഴ; രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ കാംപ് സ്ഥിതി ചെയ്യുന്ന കോക്‌സ് ബസാര്‍ ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം; കേരള തീരത്ത് മീന്‍പിടുത്തത്തിന് തടസ്സമില്ല

 


ധാക: (www.kvartha.com) ബംഗാള്‍ ഉള്‍കടലില്‍ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് 'മോഖ' കരതൊട്ടു. ബംഗ്ലാദേശിന്റെയും മ്യാന്‍മറിന്റെയും തീരത്തുടനീളം കനത്ത മഴ തുടങ്ങി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗമുള്ള മോഖ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് വിലയിരുത്തല്‍. 

ബംഗ്ലാദേശിലെ സെന്റ് മാര്‍ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പുണ്ട്. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ കാംപ് സ്ഥിതി ചെയ്യുന്ന കോക്‌സ് ബസാര്‍ ജില്ലയില്‍ ഉള്‍പൈടെ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 

മ്യാന്‍മറും ബംഗ്ലാദേശും പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശില്‍ മാത്രം അഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. നാലായിരത്തിലേറെ സുരക്ഷാ കാംപുകളും സജ്ജീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം പ്രദേശത്തെത്തി.

ഇന്‍ഡ്യയില്‍ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ദുരന്തനിവാരണ സേനയെയും രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കി. ആന്‍ഡമാന്‍ നികോബര്‍ ദ്വീപുകളിലും മഴ ശക്തമാകും.

കേരളത്തില്‍ മേയ് 15 മുതല്‍ 18 വരെ ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 17ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മിലിമീറ്ററില്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കും.

ബംഗാള്‍ ഉള്‍കടലില്‍ 'മോഖ' അതിതീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തത്തിനായി പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മീന്‍പിടുത്തം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കേരള - കര്‍ണാടക തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മീന്‍പിടുത്തത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 15ന് ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Mocha | ബംഗാള്‍ ഉള്‍കടലില്‍ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് 'മോഖ' കരതൊട്ടു; ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്തമഴ; രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ കാംപ് സ്ഥിതി ചെയ്യുന്ന കോക്‌സ് ബസാര്‍ ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം; കേരള തീരത്ത് മീന്‍പിടുത്തത്തിന് തടസ്സമില്ല


Keywords:  News, World-News, Weather-News, Weather, Bangladesh Coast, Myanmar Coast, Alerts, Rain, Flooding, Cyclone Mocha: Intense storm hits Bangladesh and Myanmar coast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia