പമ്പയില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു

 


പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പാ നദിക്കരയില്‍ കുടുങ്ങിപ്പോയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട് അഗ്നിശമന സേനാംഗം മരിച്ചു. ആലപ്പുഴ സ്വദേശിയും സീതത്തോട് അഗ്നിശമന സേനാംഗവുമായ ജിതേന്ദ്രനാണു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു അപകടം.

കനത്ത മഴയെത്തുടര്‍ന്ന് പമ്പാ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടിരുന്നു. ഇതേതുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍  ജലനിരപ്പ് ഉയരുകയും  തീര്‍ത്ഥാടനത്തിനെത്തിയ അയ്യപ്പ ഭക്തര്‍ നദിക്കരയില്‍ കുടുങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇവരെ രക്ഷിക്കാനായി നദിക്ക് കുറുകെ വടംകെട്ടുന്നതിനിടെയാണ്  ജിതേന്ദ്ര ഒഴുക്കില്‍പെട്ടത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളിലെ
പമ്പയില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു
ജലനിരപ്പ്  90 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പല ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നു വിട്ടിരിക്കയാണ്.  പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിലെ ഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്. അതിനാല്‍ പരിസര പ്രദേശങ്ങളിലുള്ളവര്‍ കനത്തജാഗ്രത പാലിക്കണമെന്ന്   അധികൃതര്‍ അറിയിച്ചു.

Also Read:
യുവാവിനെ അക്രമിച്ച സംഭവം; 10 പേര്‍ക്കെതിരെ കേസ്

Keywords:  Pampa, River, Accident, Death, Pathanamthitta, Rain, Shabarimala Pilgrims, Dead Body, Hospital, Kozhikode, Dam, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia