Health Minister Says | 'കോട്ടത്തറ ആശുപത്രിയിൽ വെള്ളക്ഷാമമില്ല, ശസ്ത്രക്രിയ മാറ്റിയിട്ടില്ല'; ആശങ്ക പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

 


തിരുവനന്തപുരം: (www.kvartha.com) അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് രണ്ട് ശസ്ത്രക്രിയകൾ മുടങ്ങിയെന്ന റിപോർട് തള്ളി ആരോഗ്യമന്ത്രി വീണ ജോർ‍ജ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അവസ്ഥയെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
  
Health Minister Says | 'കോട്ടത്തറ ആശുപത്രിയിൽ വെള്ളക്ഷാമമില്ല, ശസ്ത്രക്രിയ മാറ്റിയിട്ടില്ല'; ആശങ്ക പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുന്‍പ് നിശ്ചയിച്ച ഹെര്‍ണിയ ശസ്ത്രക്രിയ (Elective surgery) പുഃനക്രമീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഈ രണ്ട് രോഗികളും ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആശുപത്രിയില്‍ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കും. ഏഴ് ഗര്‍ഭിണികള്‍ പ്രസവത്തിനായി ഇപ്പോള്‍ ലേബര്‍ റൂമില്‍ ഉണ്ട്. 72 കിടപ്പു രോഗികളും ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പെടെ എല്ലാ പ്രവര്‍ത്തനങ്ങളും തടസമില്ലാതെ തുടരും.

രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരും ഉൾപെടെ ആറ് പേരെ സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഗുരുതരാവസ്ഥയിലുള്ള ഒരു കാൻസർ രോഗിയെ കൂടുതല്‍ വിദഗ്‍ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്. വെള്ളമില്ലാത്തതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയില്‍ ശിരുവാണിപ്പുഴയില്‍ നിന്നാണ് വെള്ളമെത്തുന്നത്. ഇതിനായി പ്രത്യേക പൈപ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളത്തിൽ ചെളി കലര്‍ന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച് വൈകുന്നേരം മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞത്. മോടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ദേശീയ ഗുണനിലവാര സര്‍ടിഫിക്കേഷന്‍ (89.6% score) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Keywords: News, Kerala, Thiruvananthapuram, Top-Headlines, Hospital, Health Minister, Rain, Treatment, Health Minister said that no shortage of water in Kottathara Hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia