ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം; അഫ്ഗാനിസ്ഥാനില്‍ 37 മരണം

 


കാബൂള്‍: (www.kvartha.com 05.05.2021) അഫ്ഗാനിസ്താനില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടികളുള്‍പെടെ 37 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വിദൂര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പടിഞ്ഞാറെ പ്രവിശ്യയായ ഹേറാത്തില്‍ മാത്രം ഞായറാഴ്ച 24 പേര്‍ മരിച്ചു. 

ഘോര്‍ പ്രവിശ്യയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകള്‍ ഭാഗികമായി തകരുകയും 910 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചിലയിടങ്ങളില്‍ നദി കരകവിഞ്ഞൊഴുകുകയാണെന്നും അഫ്ഗാനിസ്ഥാന്‍ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി വ്യക്തമാക്കി.

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം; അഫ്ഗാനിസ്ഥാനില്‍ 37 മരണം

Keywords:  Kabul, News, World, Rain, Flood, Family, Death, Afghanistan, Heavy flooding in Afghanistan kills at least 37 people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia