Rain Alert | സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഞ്ഞ ജാഗ്രത
Dec 11, 2022, 10:38 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ (13.12.2022) ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒന്‍പത് ജില്ലകളില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മീന്‍ പിടിത്തതിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തെക്കു -കിഴക്കന്‍ അറബിക്കടല്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, കേരള-കര്‍ണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Rain,Alerts, Warning,Fishermen,Weather, Heavy rain expected in Kerala, Yellow alert in 5 districts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.