Underpasses Closed | ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് അടിപ്പാതകൾ അടച്ചു; യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ സമിതി; വിമാനയാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ അറിയിപ്പ്

 



ജിദ്ദ: (www.kvartha.com) സഊദി അറേബ്യയിലെ ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് അടിപ്പാതകൾ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചു. മഴ തീരുന്നത് വരെ വീടുകളില്‍ തുടരണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അല്‍സലാം, അല്‍അന്ദുലുസ്, അല്‍സാരിയ, കിങ് അബ്ദുല്ല റോഡില്‍ നിന്ന് മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിങ് അബ്ദുല്ല റോഡില്‍ നിന്ന് കിങ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഹിറാ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അടിപ്പാതകളാണ് അടച്ചത്.

വിമാന യാത്രക്കാര്‍ അതാത് വിമാന കംപനികളുമായി ബന്ധപ്പെട്ട് സമയക്രമം വീണ്ടും പരിശോധിച്ച ശേഷം മാത്രമെ വിമാനത്താവളത്തിലേക്ക് എത്താവൂവെന്ന് ജിദ്ദ എയര്‍പോര്‍ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. വൈകുന്നേരം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്. 

Underpasses Closed | ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് അടിപ്പാതകൾ അടച്ചു; യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ സമിതി; വിമാനയാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ അറിയിപ്പ്


അതേസമയം മഴ മൂലം ഇതുവരെ അപകടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ജിദ്ദയിലെ 16 ഉപ നഗരസഭകളിലും ഫീല്‍ഡ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെള്ളം കയറിയ റോഡുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. 

സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords:  News,World,international,Jeddah,Gulf,Top-Headlines,Rain,Travel, Passengers,Flight, Heavy rain in Jeddah: Underpasses closed, Passengers advised to contact airlines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia