കോട്ടയം: മലയാളികളുടെ അഭിരുചികള്‍ മാറിയതനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങള്‍. കര്‍ക്കിടകത്തില്‍ മഴ അപൂര്‍വ്വമായപ്പോള്‍ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിച്ച ചിങ്ങമാസത്തിന്റെ തുടക്കം മഴയില്‍ കുളിച്ചു.
Key Words: Kerala, Rain, Flood,
ചിങ്ങം ഒന്നിന് സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയിലുണ്ടായ ശക്തമായ മഴയില്‍ ഈരാറ്റുപേട്ടയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ജീവഹാനിയുണ്ടായതായി റിപോര്‍ട്ടില്ല. എന്നാല്‍ ഗതാഗതം തടസപ്പെടുകയും കൃഷിസ്ഥലങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോവുകയും ചെയ്തു.
തീക്കോയി, തലനാട് റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ചോനാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെ മുതല്‍ കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് മീനച്ചലാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ പെരുവന്താനത്തിനു സമീപം പുല്ലുപാറയില്‍ കടയ്ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു രണ്ടു പേര്‍ അടിയില്‍പ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. കൊല്ലം തേനി ദേശീയപാതയിലാണു അപകടം നടന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.