Cloudburst | ദുരന്തം വിതച്ച് മേഘവിസ്‌ഫോടനം; ഹിമാചലില്‍ 3 പേര്‍ മരിച്ചു, 50 പേരെ കാണാതായി
ദുരന്ത നിവാരണ സംഘം രക്ഷാപ്രവര്‍ത്തനം തുടരുന്നു
കുളു, സോലന്‍, സിര്‍മൗര്‍, ഷിംല, കിന്നൗര്‍ ജില്ലകളില്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യത
ഷിംല: (KVARTHA) രാംപുരില്‍ (Shimla's Rampur) മേഘവിസ്‌ഫോടനത്തെ (Cloudburst) തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 50 പേരെ കാണാതായി (Missing). മൂന്ന് പേരുടെ മൃതദേഹങ്ങള്‍ (Dead bodies) കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് (House Collapsed) വിവരം. ഷിംലയില്‍ മാത്രം 36 പേരെയാണ് കാണാതായത്. മണ്ടിയില്‍ എട്ട് പേരെയും കാണാതായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘ വിസ്‌ഫോടനം റിപോര്‍ട് ചെയ്തു. കുളു, സോലന്‍, സിര്‍മൗര്‍, ഷിംല, കിന്നൗര്‍ ജില്ലകളില്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഡെല്‍ഹിയിലെ മഴക്കെടുതിയില്‍ ഏഴ് മരണം റിപോര്‍ട് ചെയ്തിട്ടുണ്ട്. വടക്കന്‍ ദില്ലിയില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗാസിയാബാദില്‍ അമ്മയും മകനും വെള്ളക്കെട്ടില്‍ വീണു മരിച്ചു. മഴ മുന്നിറിയിപ്പിനെ തുടര്‍ന്ന് ഡെല്‍ഹി കനത്ത ജാഗ്രതയിലാണ്.
Cloud Burst in Tosh, Manikaran Valley
— Smriti Sharma (@SmritiSharma_) July 30, 2024
A cloud burst in Himachal Pradesh's Kullu district triggered flash floods, washing away shops and liquor stores in Tosh. The high flow of water caused significant damage. #HimachalPradesh #FlashFlood #Tosh #CloudBurst pic.twitter.com/b40NM0rsb6